പെമ്പില്ലേരെ കാണുമ്പോൾ
"ചരക്കു കൊള്ളാലോ "എന്ന് പറയുന്ന ആമ്പില്ലേരെ ഒരു കാര്യം ...നിങ്ങൾ ഒരിക്കലും പെമ്പില്ലേരുടെ
മുഖത്തു മാത്രം നോക്കി ഇങ്ങനെ പറയില്ല ."അവിടേം ഇവിടേം" ഒക്കെ നോക്കിയാ കമന്റുന്നത്
...നിങ്ങൾക്കും ഇങ്ങനെ "അവിടേം ഇവിടേം" ഒക്കെ വല്ലതും ഉണ്ടായിരുന്നേൽ പെമ്പില്ലേരും തിരിച്ചു പറയുമായിരുന്നു ...അതൊന്നും
ഇല്ലാതായി പോയത് നിങ്ങളുടെ ഒരു ന്യൂനത തന്നെയാണേയ്.....
പെമ്പില്ലേരുടെ ഫോട്ടോസ് മോർഫ് ചെയ്തു രസിക്കുന്നവരോടും പറയാനുണ്ട് ...ഒരു ബ്ലാക്ക്
മെയിലും നടക്കാൻ പോകുന്നില്ല ...ആരുടെ മാനോം പോകുന്നില്ല ..അല്ലേലും പെണ്‍കുട്ടികളുടെ
അഭിമാനം മോർഫ് ചെയ്ത ഒരു ഫോട്ടോയിലോ അവളുടെ ശരീരത്തിലോ ആണെന്നും അതങ്ങനെയിങ്ങനെ പൊയ്പ്പോകുന്ന
ഒന്നാണെന്നും ആരാണാവോ പറഞ്ഞത് ...പണ്ട് പണ്ടേ ചില സ്വാർത്ഥ മൊഹികൾ അടിച്ചു കയറ്റിയ ഒരു ഇരുമ്പാണിയാണത്...തുരുമ്പിച്ചു
പോയെങ്കിലും ഊരി കളയാൻ ഇത്തിരി പ്രയാസമുണ്ടെന്നത് സത്യവുമാണ് ....അല്ലെങ്കിലും ഗർഭം
ധരിക്കാനുള്ള സ്ത്രീ ശരീരത്തിന്റെ സവിശേഷതയെ
മാത്രമാണ് വളച്ചൊടിച്ചു അവളുടെ തന്നെ ശാപമാക്കി "മാനം "എന്നങ്ങു മുദ്രപ്പെടുത്തിയത്.
ഗർഭണൻമാരാവാൻ നിങ്ങൾക്കും കഴിയുമെങ്കിൽ ...നിങ്ങളെയൊക്കെ ആ സവിശേഷാവസ്ഥയിൽ ആക്കിതീർക്കാനുള്ള
അതിവിശേഷത ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല ...'ചാരിത്ര്യം ,മാനം ' ഇമ്മാതിരി വാക്കുകളേ
ഉണ്ടാകുമായിരുന്നില്ല
പെമ്പിള്ളേർ അപ്പിയിടുന്നത് ഓർത്താൽ പോലും ഒർഗാസിക്കുന്ന
ചില അതിവിശാലരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
(എന്റെ "നിഷ്കളങ്ക സുഹൃത്തുക്കൾ ക്ഷമിക്കുക )
No comments:
Post a Comment