Sunday, 16 February 2014


"വഴിതെറ്റി വന്ന മരുഭൂക്കാറ്റിൻ
വരണ്ട ഹൃദയം കടം കൊണ്ടീ മഴ
ജനലിനപ്പുറം പെയ്തിറങ്ങുകയാണ് ...!
ഉരുൾ പൊട്ടലുകൾ കാണാത്ത,
മഴക്കെടുതിയിലുടക്കാത്ത,
കവിതയിലിടറാത്ത ,
ഹൃദയവും പേറിയിടക്കീ മഴ ,
വെയിലിൽ ചാഞ്ഞു പെയ്തിറങ്ങുകയാണ് ...!
കടം കൊണ്ടവന്റെ ആകുലതയേതോ ,
നുറുങ്ങു വിചാരങ്ങളിലുടക്കി ,
ഓരോ ഇലത്തുമ്പിലും തട്ടി ,
കയ്യൊഴിയും ചെറുതുള്ളികളായി ,
താഴെ പതിച്ചൊന്നായി ചേർന്നൊഴുകി
തഴുകി പുഴയായ് ...കടലായ് ....
വീണ്ടു വിചാരത്തിലൊരു  മേഘരൂപിയായ്,
ഉയരെ കനം വെച്ചിനിയും ,
പിടി വിട്ടു വീഴാതിരിക്കുമോ?
ഒടുവിൽ  കരയാതെ വയ്യെന്നാകുമ്പോൾ ,
മഴ തൻ ഹൃദയം തിരികെ നല്കുമോ?
ഹൃദയ ശുന്യയായിത്തന്നെ  പെയ്യുമോ?

No comments:

Post a Comment