ഏതോ ഒരു മനം മടുപ്പിൻറെ നിമിഷത്തിൽ fbയിൽ എഴുതിയിരുന്നു ..."ഞാൻ എഴുത്ത് നിർത്തി ...ഇനിയില്ല
.."എന്നൊക്കെ .അന്ന് വൈകിട്ട് എനിക്കൊരു മെസ്സജ് വന്നു .എൻറെ friendlistൽ ഇല്ലാത്തൊരു പ്രൊഫൈലിൽ നിന്നും ...അത് പെട്ടന്ന് തട്ടിക്കുട്ടിയ
ഒരു ഫേക്ക് പ്രൊഫൈൽ ആണെന്ന് തോന്നി..അന്ന് create ചെയ്ത ഒന്ന് ...ഇത്ര ആത്മാർഥമായ ഭാഷയിൽ എനിക്ക് മറ്റൊരു മെസ്സജും കിട്ടിയിട്ടില്ല
...ഞാനത് ഡിലീറ്റ് ചെയ്യാതെ വെച്ചു .(വടക്കിനു വടക്കു ഭാഷ എന്നൊന്നില്ല.അതിന്റെ നിർവൃതിയിൽ മെസ്സജ് ഇവിടെ പകർത്തുന്നു).
"എടീ നായിൻറെ മോളെ എന്താ നിൻറെ വിചാരം ,നീ എഴുത്ത് നിർത്തി എന്ന് കരുതി ലോകമങ്ങു
അവസാനിച്ചു പോകുമെന്നോ ?അതിൻറെ പേരിൽ ഒരു പൂവു പോലും കൊഴിഞ്ഞു പോകുന്നില്ല
...ഒരു ഹൃദയവും മിടിക്കാതാവുന്നുമില്ല ..നിന്റെ About Meയിൽ നീ സ്വയം പറയുന്നുവല്ലോ
"അഹങ്കാരി"യെന്നു...അതാണ് സത്യം ..നിനക്ക് അഹങ്കാരമാണ് ...ഒരു കാര്യതിനുമില്ലാത്ത അഹങ്കാരം.
ചെറിയ കഴിവുകളൊക്കെ ദൈവം തരുമ്പോൾ അതെന്തോ മല മറിച്ചു കിട്ടിയതാണെന്ന നിൻറെ വിചാരം
മാറ്റുന്നതാ നല്ലത് ..നീ എഴുതിയങ്ങു സാഹിത്യ ലോകത്തെ നക്ഷത്രമാകാനോന്നും പോകുന്നില്ല
.ബ്രെണൻ മാഗസിനിലെ നിന്റെയാ പഴങ്കഞ്ഞി കവിതയില്ലേ "പുനർജനി
"...അത് മാത്രമാ ഇത്തിരി കൊള്ളാവുന്നത് ...നിനക്ക് വായന തീരേയില്ല ...അതിന്റെ
വിവരക്കേടും വിവേകക്കേടും മാത്രമേ ഉള്ളു .എടീ ചുടല ഭദ്രകാളി....നീയെഴുതിയതെല്ലാം കത്തിച്ചു
കളയാതിരുന്നെങ്കിൽ അതൊക്കെ കൂടി നിൻറെ പതിനാറടിയന്തിരത്തിനു വരുന്നോർക്കു പുഴുങ്ങി
കൊടുക്കമായിരുന്നു "
ഞാനൊരു നുറു തവണയെങ്കിലും വായിച്ചു
കാണും ..അഭിസംബോധന തന്നെ കേമം...അതിൻറെ ആത്മാർത്ഥതയിൽ ഞാനങ്ങു വീണു .ആരായിരിക്കുമത്
?ഒരുപിടിയുമില്ല ..എന്നെ 'ചുടല ഭദ്ര കാളീ 'ന്നു വിളിക്കാറുള്ളത് ഗൾഫുകാരൻ സുഹൃത്ത് സൈജുവാണ് ...ഏതായാലും
അവനല്ല ..പിന്നെ തെറി യഭിഷേകത്തിന്റെ ഗുരുക്കന്മ്മാരായ
രണ്ടു പേരുണ്ട് ...അവരാണെങ്കിൽ എഴുത്ത് നിർത്തിയതിൽ
നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിച്ചവരാണ് ...അപ്പോൾ അവരുമല്ല ..പിന്നെയാര് ?
അങ്ങനെയിരിക്കെ ദാ ...മറ്റൊരു മെസ്സജ്
"കുല ദ്രോഹീ അപ്പോൾ നീ എഴുത്ത് നിർത്തിയില്ല
അല്ലെ ?നിൻറെ പീറ ബ്ലോഗ് കണ്ടു.അതിൻറെ
പേരിൽ തന്നെയുണ്ട് ഒരു അപശകുനം ...എഴുത്തിനൊന്നും ആത്മാർഥതയെ ഇല്ല ...എഴുതാത്തതാ ഇതിലും
നല്ലത് "
ഇത്തവണ ഞാൻ മറുപടി അയച്ചു
"നിങ്ങളുടെ ആത്മാർഥത
എനിക്കിഷ്ടമായി .ആരാണ് നിങ്ങൾ ?അറിയാൻ ആഗ്രഹമുണ്ട്
"
മറുപടി വന്നു
"നിൻറെ തന്ത "
I am totally confused.ഇനിയിപ്പോ എൻറെ തന്ത തന്നെ ആവുമോ അത് ?അല്ലാ ആത്മാംശം കലർന്ന അഭിസംബോധന കാണുമ്പോൾ എനിക്കുമങ്ങനെ
തോന്നിപോകുന്നു
No comments:
Post a Comment