മൂന്നാം പക്കങ്ങൾ ഇല്ലായിരുന്നെങ്കിൽ .....!
അവസാന തുള്ളി മഷിയും ,
നിൻറെ തൂലികയിലെക്കു ,
ഊർന്നു വീണപ്പോഴായിരുന്നു ,
നീലക്കയങ്ങൾ ഓർമ്മയിൽ
അലകളിളക്കി നിറഞ്ഞത് ...!
നനുത്ത തണുപ്പിനെ പുണർന്നു -
നിതാന്ത നിശബ്ദതയിലേക്ക്
താണു താണു പോകാൻ
വെറുതെ കൊതിച്ചതും അപ്പോഴായിരുന്നു ...!
ചുഴികളിലെൻ ആത്മാവിനെ കൊരുത്തു -
കടൽ വിളിക്കുകയാണിപ്പോൾ ...!
മുഖമമർത്തിക്കിടന്നുറങ്ങാൻ ,
തീക്ഷ്ണ ചിന്തയാൽ പൊള്ളുന്ന-
മനസ്സിനെ തണുപ്പിക്കാൻ
ഒരു മടിത്തട്ടു തന്നു വീണ്ടും
തിരക്കൈകളാൽ മുറുകെ പുണർന്നു
കടൽ വിളിക്കുകയാണ് .....!
വരുമായിരുന്നു ഞാൻ നിൻ
ആഴങ്ങളിൽ അലിഞ്ഞില്ലാതാവാൻ ....
മൂന്നാം പക്കമേതോ തീരത്ത്
ആത്മാവൊഴിഞ്ഞ എന്നെ നീ
കൈ വെടിഞ്ഞു പൊവില്ലയെങ്കിൽ .....!
അവസാന തുള്ളി മഷിയും ,
നിൻറെ തൂലികയിലെക്കു ,
ഊർന്നു വീണപ്പോഴായിരുന്നു ,
നീലക്കയങ്ങൾ ഓർമ്മയിൽ
അലകളിളക്കി നിറഞ്ഞത് ...!
നനുത്ത തണുപ്പിനെ പുണർന്നു -
നിതാന്ത നിശബ്ദതയിലേക്ക്
താണു താണു പോകാൻ
വെറുതെ കൊതിച്ചതും അപ്പോഴായിരുന്നു ...!
ചുഴികളിലെൻ ആത്മാവിനെ കൊരുത്തു -
കടൽ വിളിക്കുകയാണിപ്പോൾ ...!
മുഖമമർത്തിക്കിടന്നുറങ്ങാൻ ,
തീക്ഷ്ണ ചിന്തയാൽ പൊള്ളുന്ന-
മനസ്സിനെ തണുപ്പിക്കാൻ
ഒരു മടിത്തട്ടു തന്നു വീണ്ടും
തിരക്കൈകളാൽ മുറുകെ പുണർന്നു
കടൽ വിളിക്കുകയാണ് .....!
വരുമായിരുന്നു ഞാൻ നിൻ
ആഴങ്ങളിൽ അലിഞ്ഞില്ലാതാവാൻ ....
മൂന്നാം പക്കമേതോ തീരത്ത്
ആത്മാവൊഴിഞ്ഞ എന്നെ നീ
കൈ വെടിഞ്ഞു പൊവില്ലയെങ്കിൽ .....!
വിടർന്നീടും സ്വപ്നങ്ങളൊക്കെയും അകലെയായ്ആ....ചക്രവാളസീമയിതൻ ആഴങ്ങളിൽ ഉറങ്ങീടുമ്പോഴും പിടയാതിരുന്നൊരു മനം അറിയാതെ വിങ്ങുന്നീുവോ...്
ReplyDelete