Wednesday, 12 February 2014

"അവൻറെ  മൂശയിൽ  സമയം ,
വിചിത്ര രൂപങ്ങളായി  പരിണാമം  കാത്തു കിടക്കെ ..
പുറം വാതിൽക്കലൊരു  സമ്മാന പൊതിക്കായി ,
ഏറെ വൈകിയെന്നായി  അവളും ....!
മികവുറ്റ  അച്ചിലതു  വാർത്തെടുക്കണം  പിന്നെ ,
വെയിലിലുണക്കി   പുതു നിറമേകണം .
അവന്റെ നിരക്കൂട്ടുകൾ  തീർന്നു പോയെന്നും ,
ചോരച്ചുവപ്പാലെ  നിറമേകുമെന്നും ,
അവനവൾക്ക് ആശ്വസവാക്കാവുന്നു .....
സമയം പാകപ്പെടുമ്പോഴേക്കും 
പ്രതീക്ഷയുടെ ചില വേദാന്തപ്പട്ടങ്ങളുടെ -
നൂലിഴയറ്റത്തു  പിടിച്ചവയെ -
ദൈവികതയുടെ  ആകാശത്തിൽ  പറത്തുകയെന്നു -
വീണ്ടുമൊരുൽസാഹക്കണാലെ അവളെയുണർത്തി
അവനാ ദൗത്യമേൽപ്പിക്കുന്നു ......!

No comments:

Post a Comment