"ഹൊ ....എന്തൊക്കെ
ബഹളങ്ങളായിരുന്നു ...അസൈൻമെൻറ്,സെമിനാർ ,പ്രൊജക്റ്റ് വർക്ക് ......എന്തൊരു ജാടയായിരുന്നു
എനിക്കൊക്കെ ...!ഫിലോസഫി കണ്ടു പിടിച്ചത് തന്നെ ഞങ്ങളൊക്കെ തന്നെ എന്ന വിചാരത്തിലായിരുന്നു
അന്നൊക്കെ .... ഒരു കുന്തൊമില്ലെന്നു
ഇപ്പോഴല്ലേ മനസിലാവുന്നത്
....എനിക്കെൻറെ പ്രൊജക്റ്റ് ഓർക്കുമ്പോൾ തന്നെ പ്രാന്ത് വരും ..അതിൻറെ ടൈറ്റിൽ തന്നെ
കേൾക്കണം ...“Levels of consciousness with Special reference to Upanishads”.....പണ്ടാരമാണ് ....ഇന്നിപ്പോൾ
ഒരു ലെവെലുമില്ല ....കോണ്ഷ്യസ്നെസ്സുമില്ല ....ഉപനിഷത്ത് ...അത് അതിലും ഭയങ്കരം .ഇതൊക്കെ
കണ്ടു പിടിച്ചവനെ പിടിച്ചു അച്ചാറിടണം...അപ്പൊ ഇതൊക്കെ പഠിക്കാൻ പോയ ഞങ്ങളെയൊക്കെയോ
..?ഒക്കെ പോട്ടേന്നു വെച്ച് അയ്യോ
പാവമെന്ന മട്ടിൽ ഒരു മൂലക്കിരിക്കുമ്പൊൾ ..ദാ ..തുടങ്ങുന്നു അമ്മയുടെ കുറ്റവിചാരണ
"അന്നേ ഞാൻ പറഞ്ഞതാ
..അധികം പഠിക്കണ്ടാ.. പഠിക്കണ്ടാന്ന് ..പത്താം
ക്ലാസ്സ് വരെ പഠിച്ചു വല്ല ആടിനേം മേടിച്ചു അതിനേം മേയിച്ചു ജീവിച്ചാൽ മതിയെന്ന്
....!"
ഇന്ന് ആടിന് മേയാൻ ഒരു മേടും ഇല്ലെങ്കിലും ഒരു
കണക്കിന് ആട് മേയിക്കല് തന്നെ ആയിരുന്നു ഭേദം. അതാവുമ്പോ രാവിലെ ആടിനൊപ്പം തോന്നിയപോലങ്ങു
മേഞ്ഞു നടക്കാം ...ഇഷ്ടം പോലെ കിനാവ് കാണാം ..ആരും ശല്യത്തിന് വരില്ല ...ഒരു ബേജാറുമില്ല...ചങ്ങമ്പുഴയുടെ
രമണനു പകരം ഒരു രമണിയെങ്കിലും ആയിത്തീരുമായിരുന്നു
...ഇതിപ്പോ എങ്ങോട്ടാ ഒന്ന് മേഞ്ഞു പോവേണ്ടത് എന്നറിയാത്ത അയവെട്ടാൻ പോലുമറിയാത്ത ആടായിപ്പോയി...ഇനിയൊന്നും
പറഞ്ഞിട്ട് കാര്യമില്ല ...ആടെങ്കിൽ ആട് ..അങ്ങനെയെങ്കിലും ഒരു identity ഉണ്ടല്ലോ ...സമാധാനം...."
ആട് രേഖ......!!!!
ReplyDelete